വെന്നിയൂരിൽ പെയിന്റ് കടക്കു തീ പിടിച്ച് അപകടം.കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ 4 പേർക്ക് പരിക്ക്



മലപ്പുറം: മലപ്പുറം വെന്നിയൂരിൽ പെയിന്റ് കടക്കു തീ പിടിച്ച് അപകടം. മലപ്പുറത്തെ എ ബി സി പെയിന്റ് കടയിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ നാലു പേർക്ക് പരിക്കേറ്റു. തീ പടരുന്നത് കണ്ട് കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടിയപ്പോഴാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി. നാട്ടുകാരും ഫയർഫോഴ്‌സും ആക്‌സിഡന്റ് റെസ്ക്യൂ 24×7 മറ്റ് സന്നദ്ധ പ്രവർത്തകരും . ചേർന്ന് തീ പൂർണ്ണമായും അണച്ചുകൊണ്ടിരിക്കുന്നു 


ഇന്ന് രാവിലെ 11 മണിക്ക് ശേഷമാണ് മലപ്പുറം വെണ്ണിയൂരില്‍ ദേശീയ പാതക്ക് സമീപമുള്ള പെയിന്‍റ് കടയില്‍ തീപിടുത്തമുണ്ടായത്. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല. ഇന്ന് ഞായറാഴ്ച്ച ആയതിനാല്‍ കട അവധിയായിരുന്നു. കടയുടെ മുകള്‍നിലയിലാണ് ഇവിടുത്തെ ജീവനക്കാരായ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്നത്. തീ പടരുന്നത് കണ്ട് ഇവര്‍ താഴേക്ക് ചാടുകയായിരുന്നു. കടയിലുണ്ടായിരുന്ന മുഴുവന്‍ വസ്തുക്കളും കത്തിയ നിലയിലാണുള്ളത്.

Post a Comment

Previous Post Next Post