ജോലിക്കിടെ കമുകില്‍ നിന്ന് വീണു 52 കാരൻ മരിച്ചു

 


കോഴിക്കോട്: കൊടുവള്ളിയില്‍ ജോലിക്കിടെ കമുകില്‍ നിന്ന് വീണ് ഒരാള്‍ മരിച്ചു. വാവാട് എരഞ്ഞോണ അബ്ദു റസാഖാ(52)ണ് മരിച്ചത്.

ഇന്നലെ രാവിലെ മുക്കം കൂളിമാട് വച്ചായിരുന്നു അപകടം. ഇയാള്‍ പന്തല്‍ നിര്‍മാണ ജോലിയും ചെയ്തിരുന്നു. പിതാവ്: പരേതനായ മൊയ്തീൻ കോയ. മാതാവ്: ആമിന. ഭാര്യ: ഹസീന. മക്കള്‍: മുഹമ്മദ്, റഹീസ് (ഒമാൻ).

Post a Comment

Previous Post Next Post