കോട്ടയം ഇളങ്ങുളം: കാറില്‍ തീര്‍ത്ഥാടകരുടെ വാനിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. ട്രാവലറില്‍ ഉണ്ടായിരുന്ന തൃശൂര്‍ ചേര്‍പ്പ് വല്ലച്ചിറ കുളങ്ങരപ്പറമ്ബില്‍ അദ്വൈത്(11), ഡ്രൈവര്‍ അബു സ്വാലിക് (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് 1.30-നായിരുന്നു അപകടം. പൊൻകുന്നം-പാലാ റോഡില്‍ വഞ്ചിമല കവലയിലെ കളളുഷാപ്പിനു മുമ്ബില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനു പിന്നില്‍ ട്രാവലറിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ വട്ടംതിരിഞ്ഞ് സമീപം നിര്‍ത്തിയിട്ടിരുന്ന പിക്ക്‌അപ്പ് വാനിലുമിടിച്ചു
.ശബരിമല ദര്‍ശനം കഴിഞ്ഞ് തൃശൂര്‍ക്ക് മടങ്ങുകയായിരുന്ന അയ്യപ്പഭക്തര്‍ സഞ്ചരിച്ച ട്രാവലറാണ് നിയന്ത്രണംവിട്ട് കാറിലിടിച്ചത്. നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളില്‍ യാത്രക്കാര്‍ ഇല്ലായിരുന്നതിനാല്‍ അപകടം ഒഴിവായി.