കാര്‍ ഇടിച്ച്‌ വയോധികന് പരിക്ക്ഇടുക്കി മുട്ടം: ടൗണിന് സമീപം മൂലമറ്റം റോഡില്‍ കെഎസ്‌ഇബി സബ് സ്റ്റേഷന് സമീപം കാര്‍ ഇടിച്ച്‌ വയോധികന് പരിക്കേറ്റു. ശങ്കരപ്പിള്ളി അറയാനിപ്പാറ കൂഴശ്ശേരിയില്‍ രാഘവനാണ് (78) പരിക്കേറ്റത്.

ഇന്നലെ രാത്രി 7.30നാണ് അപകടം. നല്ല മഴയുള്ള സമയത്താണ് അപകടം സംഭവിച്ചത്. ഇടിച്ച കാറില്‍ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. മുട്ടം പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Post a Comment

Previous Post Next Post