കാര്‍ ഓട്ടോറിക്ഷയിലും വാനിലും ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവര്‍ മരിച്ചു
തൃശ്ശൂർ പാര്‍ളിക്കാട്: 3 വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
വ്യാസ കോളജ് സ്റ്റോപ്പിന് സമീപം രാത്രി 9.15ന് ആയിരുന്നു അപകടം ഉണ്ടായത്. ഓട്ടോറിക്ഷാ ഡ്രൈവര്‍ ആയ എങ്കക്കാട് ചാക്കുംചാത്തുപറമ്ബില്‍ രാമചന്ദ്രനാണ് (56) മരിച്ചത്. മരിച്ച ഇദ്ദേഹം ഐഎൻടിയുസി നേതാവും വടക്കാഞ്ചേരി ഓട്ടോ ഡ്രൈവേഴ്സ് ആൻഡ് ഓണേഴ്സ് സഹകരണ സംഘം പ്രസിഡന്റുമാണ്.
കാര്‍ ഓട്ടോറിക്ഷയിലും വാനിലും ഇടിക്കുകയായിരുന്നു. ഓട്ടോ പൂര്‍ണമായും തകര്‍ന്നു. മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടത്തിനുശേഷം വിട്ടുകൊടുക്കും. ഭാര്യ:ശുഭ. മക്കള്‍: ദേവദത്തൻ, നീരജ
