കുന്താപുരത്ത് വന്‍ തീപിടുത്തം; നദീതീരത്ത് നങ്കൂരമിട്ടിരുന്ന എട്ട് ബോട്ടുകള്‍ കത്തിനശിച്ചു

 


മംഗളൂരു: കുന്താപുരം ഗംഗോളിയിലെ മാംഗനീസ് റോഡിലുണ്ടായ തീപിടിത്തത്തില്‍ നദീതീരത്ത് നങ്കൂരമിട്ടിരുന്ന എട്ട് ബോട്ടുകള്‍ കത്തിനശിച്ചു. കോടികളുടെ നഷ്ടം കണക്കാക്കുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ഗംഗോളിയിലെ മാംഗനീസ് റോഡിലെ കടല്‍ത്തീരത്ത് നിരവധി ബോട്ടുകള്‍ നങ്കൂരമിട്ടിരുന്നു. ബോട്ടുകളിലൊന്നിന് ആദ്യം തീപിടിച്ചു. മിനിറ്റുകള്‍ക്കകം തീ സമീപത്തെ എല്ലാ ബോട്ടുകളിലേക്കും പടര്‍ന്നു.

കുന്താപുരത്ത് നിന്ന് നിന്ന് അഗ്നിശമന സേനാംഗങ്ങള്‍ എത്തി തീ നിയന്ത്രണ വിധേയമാക്കി.

Post a Comment

Previous Post Next Post