കോഴിക്കോട് ഉള്ളിയേരി : പറമ്പിന്റെ മുകളിൽ ബസിന് പിന്നിൽ ഓട്ടോയിടിച്ച് ഡ്രൈവർക്ക് ഗുരുതര പരിക്ക്. ഇന്ന് രാത്രി 8മണിയോടെയായിരുന്നു സംഭവം. ഉള്ളിയേരി ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോ മുമ്പിലുള്ള ബസിന്റെ പുറകിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോയ്ക്കുള്ളിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ നാട്ടുകാർ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തെ തുടർന്ന് റോഡിൽ ഓയിൽ ഒഴുകിയിരുന്നു. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേന സംഭവസ്ഥലത്തെത്തി ഓയിൽ വെള്ളമൊഴിച്ച് കഴുകി ഗതാഗതം പുന:സ്ഥാപിച്ചു.
ഗ്രേഡ് എ.എസ്.ടി.ഒ മജീദ് പികെ യുടെ നേതൃത്വത്തിൽ എഫ്ആർഒ മാരായ ബിനീഷ് വി.കെ, ഹേമന്ത് ബി, അനൂപ് എൻ. പി, അരുൺ എസ്, സനൽ രാജ്, നിതിൻരാജ്, റഷീദ് ഹോം ഗാർഡ് രാജേഷ് എന്നിവരുടെ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
