കോഴിക്കോട് പേരാമ്പ്ര ഒന്നാം മയില്‍ ഉണ്ണിക്കുന്നും ചാലില്‍ ഒട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ റോഡില്‍ നിന്നും താഴെക്ക് മറിഞ്ഞു.
അപകടത്തില്‍ 2 പേര്‍ക്ക് പരിക്കേറ്റു. സഹോദരങ്ങളായ പേരാമ്പ്ര മേഞ്ഞണ്യം നെല്ലാടിക്കണ്ടി വീട്ടില്‍ അജോഷ് കുമാര്‍, അജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ പേരാമ്പ്ര ഇഎംഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരെയും പരിക്ക് സാരമുള്ളതല്ല.
