കോഴിക്കോട് പുതുപ്പാടി: കാർ വയലിലേക്ക് മറിഞ്ഞു. ദേശീയപാതയിൽ പുതുപ്പാടി ഇരുപത്തിആറാം മൈലിൽ കല്ലടി ഓവിന് സമീപം പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. രാമനാട്ടുകര ചേലേമ്പ്ര സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. മഴക്കിടെ കാർ നിയന്ത്രണം വിടുകയായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. വയനാട്ടിലേക്ക് പോവുകയായിരുന്ന നാല് പേരാണ് കാറിലുണ്ടായിരുന്നത്. ഒരാളുടെ കൈക്ക് പൊട്ടലുണ്ട്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു
