കണ്ണൂർ പെരളശ്ശേരിയിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു





പെരളശ്ശേരിയിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. മമ്മാക്കുന്ന് കുഞ്ഞിക്കണ്ടി മാലിക്ക് ദിനാറിന്റെ മകൻ ദാറുൽ ഫത്താഹ് വീട്ടിൽ ഫായിസ് ആണ് മരിച്ചത്. 19 വയസ്സായിരുന്നു. വ്യാഴാഴ്ച്ച രാത്രി 10 മണിയോടെയയിരുന്നു അപകടം. സുഹൃത്തിനെ മമ്പറത്ത് കൊണ്ടു വിട്ട ശേഷം മമ്മാക്കുന്ന് വീട്ടിലേക്ക് വരുന്നതിനിടെ പെരളശ്ശേരി HSS ന് സമീപമായിരുന്നു അപകടം നടന്നത് ഉടനെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനാകില്ല. മൃതദേഹം വെള്ളിയാഴ്ച്ച രാവിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.പോസ്റ്റ് മോർട്ട നടപടികൾക്ക് ശേഷം ഇന്ന് ഉച്ചയോടെ വീട്ടിലെത്തിക്കും. തുടർന്ന് മമ്മാക്കുന്ന് ജുമാ മസ്ജിദിൽ ഖബറടക്കും. ഉമ്മ : നസീമ . സഹോദരങ്ങൾ മുഹമ്മദ്‌ ഫാളിൽ, മുഹമ്മദ്‌ ഫായിമ്, ഫായിമ ഫാത്തിമ.


Post a Comment

Previous Post Next Post