ഗുരുവായൂർ ആനക്കോട്ടയിൽ ആനയുടെ കുത്തേറ്റ് പാപ്പാൻ മരിച്ചു



ഗുരുവായൂർ ആനക്കോട്ടയിൽ ആനയുടെ കുത്തേറ്റ് പാപ്പാൻ മരിച്ചു; 

. ഒറ്റക്കൊമ്പൻ ചന്ദ്രശേഖരന്റെ ആക്രമണത്തിലാണ് രണ്ടാം പാപ്പാൻ എ.ആർ.രതീഷ് മരിച്ചത്. ചന്ദ്രശേഖരനെന്ന ആന കൊമ്പ് കൊണ്ട് കുത്തുകയായിരുന്നു. ആക്രമണത്തെ തുടർന്ന് പാപ്പാനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 25 വർഷമായി പുറത്തിറങ്ങാത്ത ഒറ്റക്കൊമ്പൻ ചന്ദ്രശേഖരനെ ഈയിടെയാണ് പുറത്തേയ്ക്ക് എഴുന്നള്ളിച്ച് തുടങ്ങിയത്. 


ഒന്നാം പാപ്പാൻ അവധിയായിരുന്നതിനാൽ രണ്ടാം പാപ്പാനാണ് വെള്ളം കൊടുക്കാനെത്തിയത്. ഈ സമയത്ത് വെള്ളം കൊടുക്കുന്നതിനിടെ ആന പ്രകോപിതനാവുകയായിരുന്നു. 25 കൊല്ലമായി എഴുന്നെള്ളത്തുകളിൽ നിന്ന് ഒഴിവാക്കി നിർത്തിയ ആനയാണ് ചന്ദ്രശേഖരൻ. അക്രമ സ്വഭാവം കാരണമാണ് ആനയെ പുറത്തിറക്കാതിരുന്നത്. സമീപകാലത്ത് പുറത്തിറക്കിയപ്പോഴാണ് ദാരുണമായ സംഭവമുണ്ടായത്


Post a Comment

Previous Post Next Post