കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു
വടകര സ്വദേശിനി ബിന്ദുവാണ് മരിച്ചത്
ഇന്ന് വൈകീട്ട് കണ്ണപുരം പാലത്തിനു സമീപത്തു വെച്ചാണ് അപകടം. കാർ ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ പൂർണ്ണമായും തകർന്നിരുന്നു. കാറിലുണ്ടായിരുന്ന ബിന്ദുവിനെ നാട്ടുകാരും പോലീസും ചേർന്ന് വളരെ പ്രയാസപ്പെട്ടാണ് പുറത്തെടുത്തത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കണ്ണപുരം പാലത്തിന്റെ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ പെട്രോൾ പമ്പിനു സമീപത്തു നിന്നും വരുന്ന വാഹനങ്ങളുടെ ശ്രദ്ധയിൽ പെടാത്തത് അപകടങ്ങൾ സംഭവിക്കുന്നത് പതിവായിട്ടുണ്ട്. സൈൻ ബോർഡുകളുടെ അഭാവവും റോഡിന് സമീപം കാടുമൂടിയത് കാരണം വളവിലൂടെ വരുന്ന വാഹനങ്ങൾ ശ്രദ്ധയിൽപെടാത്തതും ഒരു പരിധിവരെ അപകടങ്ങൾ വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്. കഴിഞ്ഞദിവസം ബൈക്കുകൾ കൂട്ടിമുട്ടിയും കാറും ബൈക്കും കൂട്ടിമുട്ടിയും അപകടങ്ങൾ സംഭവിച്ചിരുന്നു.