കാസർഗോഡ് : പൈവളികെയിൽ ജീപ്പിന് പിന്നിൽ സ്കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. ലാൽബാഗിന് സമീപത്തെ താമസക്കാരായ ഇബ്രാഹിം മൊയ്തീൻ ഫാത്തിമ ദമ്പതികളുടെ മകനും ഉപ്പള തഹാനി ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലെ പത്താം തരം വിദ്യാർത്ഥിയുമായ ഇഫ്രാസാണ് (16) മരിച്ചത്. ശനിയാഴ്ച്ച രാത്രി 11 മണിയോടെ വീടിന് അഞ്ഞൂറ് മീറ്റർ അകലെ വെച്ചായിരുന്നു അപകടം. പള്ളിയിലെ ഇമാമിന് ഭക്ഷണം നൽകാൻ മറ്റൊരാളോടൊപ്പം സ്ക്കൂട്ടിയുടെ പിന്നിലിരുന്ന് പോയതായിരുന്നു. മുമ്പിൽ പോവുകയായിരുന്ന ജീപ്പ് വളവിൽ വെച്ച് പൊടുന്നനെ ബ്രേക്കിട്ടതാണ് അപകടത്തിന് കാരണമായതെന്ന് പറയപ്പെടുന്നു.
