പാലക്കാട് നാട്ടുകൽ 53 മണലുംപുറത്തെ തലയപ്പാടിയൻ അബൂബക്കർ ഹാജിയുടെ മകൻ ഫൈസൽ ബാബു മൗലാന ആശുപത്രിയിൽ ഇന്ന് പുലർച്ചെ മരണപ്പെട്ടു.
38 വയസായിരുന്നു.
പെരിന്തൽമണ്ണ - മണ്ണാർക്കാട് റൂട്ടിലോടുന്ന PMS ബസ്സിലെ കണ്ടക്ടറായ ഫൈസൽ ബാബു ഇന്നലെ രാവിലെ 8.45 മണിയോടെ മൂസക്കുട്ടി സ്റ്റാന്റിലേക്ക് പോകവേ പട്ടാമ്പി റോഡിൽ വെച്ച് ബസ്സിൽ നിന്ന് പുറത്തേക്ക് വീണ് പരിക്ക്പറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.
അമ്മിനിക്കാട്ടെ ചേലക്കാട്ടുതൊടി ഖദീജയാണ് ഉമ്മ .
ഭാര്യ :
കൊളക്കാടൻ തസ്നി > മണ്ണാർക്കാട്
മക്കൾ :
1. ദിൽഷ ഫാത്തിമ (11)
2. മുഹമ്മദ് മുസ്തഫ (8)
3. മുഹമ്മദ് ഷാദിൽ (5)
പെരിന്തൽമണ്ണ പോലീസ് ഇൻക്വസ്റ്റ് നടത്തും.
പോസ്റ്റ്മോർട്ടം കഴിഞ്ഞ് വിട്ടുകിട്ടിയ ശേഷം വീട്ടിൽ കൊണ്ട് വരും.
ഇന്ന്
( 15.11.23 - ബുധൻ ) 53 ജുമാ മസ്ജിദിൽ മയ്യിത്ത് നിസ്ക്കാരവും ശേഷം ഖബറടക്കവും നടക്കും.