കോട്ടയം കിടങ്ങൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര കടവിൽ മീനച്ചിലാറ്റിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കിടങ്ങൂർ കൊച്ചുമഠത്തിൽ രവീന്ദ്രൻ നായരുടെ മകൻ ഹരി (34) ആണ് മരിച്ചത്.
രാവിലെ ഒന്‍പതരയോടെയാണ് ഹരി കടവിലെത്തിയത്. ആറിന്റെ സൈഡിലൂടെ ഹരി നടന്നുനീങ്ങുന്നത് കടവിലെത്തിയ മറ്റൊരാള്‍ കണ്ടിരുന്നു. പിന്നീട് ഹരിയെ കാണാതാവുകയായിരുന്നു. ഹരിയുടെ വസ്ത്രവും ചെരിപ്പും മൊബൈലും കടവില്‍ കണ്ടെത്തി. തുടര്‍ന്നാണ് തെരച്ചിലാരംഭിച്ചത്. മൃതദേഹം പാലാ ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി.
രാവിലെ പത്തരമുതൽ തിരച്ചിൽ ആരംഭിച്ചിരുന്നു. ഫയർഫോഴ്‌സിനും, സ്കൂബ ടീമിനുമൊപ്പം ടീം എമർജൻസിയും സ്ഥലത്തെത്തിയിരുന്നു. പിന്നാലെ ടീം നന്മകൂട്ടവും ഇവിടേക്കെത്തി തെരച്ചിലിൽ പങ്കാളികളായി. ടീം എമർജൻസിയിലെ അഷ്‌റഫ്കുട്ടിയാണ് മൃതദേഹം കണ്ടെടുത്തത്