ബൈക്ക് മറിഞ്ഞ് യുവാക്കള്‍ക്ക് ഗുരുതരപരിക്ക്
കണ്ണൂർ ഇരിട്ടി: അയ്യപ്പൻ കാവ് നെല്ല്യാട് സ്വകാര്യ ഫാമിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാക്കള്‍ക്ക് ഗുരുതരപരിക്കേറ്റു.

ഉളിക്കല്‍ കതുവാപറമ്ബിലെ ലിജേഷ് (24) ജിനു (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്.


ശനിയാഴ്ച രാത്രി 11നാണ് അപകടം നടന്നത്. മണത്തണയില്‍ നിന്നും ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്നു ഇരുവരും. ഫാമിന് സമീപമെത്തിയപ്പോള്‍ ബൈക്ക് നിയന്ത്രണം വിട്ട് കൈവരി ഇല്ലാത്ത കലുങ്കിലിന്‍റെ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ഉടൻതന്നെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരാള്‍ക്ക് താടി എല്ലിന് ഗുരുതരമായി പരിക്കേറ്റതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ മാറ്റി.

Post a Comment

Previous Post Next Post