പ്രഭാത സവാരിക്കിടെ അജ്ഞാതവാഹനം ഇടിച്ച് യുവാവ് മരിച്ചു

 


കോട്ടയം  കാഞ്ഞിരപ്പള്ളി∙ അജ്ഞാതവാഹനം ഇടിച്ച് പ്രഭാത സവാരിക്ക് പോയ ആൾ മരിച്ചു. കൊരട്ടി പാലത്തിനു സമീപം ഓട്ടോ ഓട്ടോ ഓടിക്കുന്ന ടി.ഡി. മജീഷ് (43) ആണ് മരിച്ചത്. പുലർച്ചെ 5.40ന് കുറവാമൂഴി വായനശാലയ്ക്ക് മുൻപിൽവച്ചാണ് അപകടമുണ്ടായത്.


അതുവഴി സേഫ്സോൺ ഡ്യൂട്ടിക്ക് വന്ന സേഫ്സോൺ ഡ്രൈവർ ഫൈസൽ പി.എം. കൺ‌ട്രോൾ റൂമിൽ വിവരം അറിയിക്കുകയും ഉടനടി സംഭവ സ്ഥലത്തെത്തിയ കൺ‌ട്രോൾ റൂം ജീവനക്കാർ ചേർന്ന് ഇയാളെ കാഞ്ഞിരപ്പള്ളി മേരിക്വീൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post