ലോറിയും കാറും കൂട്ടിയിടിച്ച്‌ യുവതി മരിച്ചു; ഭര്‍ത്താവിനും മകള്‍ക്കും പരിക്ക്



 ചങ്ങനാശേരി: എംസി റോഡില്‍ തുരുത്തി ഫൊറോനപള്ളിക്കു സമീപം തടി കയറ്റിവന്ന ലോറിയും കാറും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു

ഒരു കുട്ടിയടക്കം രണ്ടു പേര്‍ക്ക് പരിക്കേറ്റു. കൊല്ലം കരീപ്ര ഇടക്കിടം നീതു (33) വാണ് മരിച്ചത്. ഭര്‍ത്താവ് രഞ്ജിത്ത്(34), മകള്‍ ജാനകി (4) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ പുലര്‍ച്ചെ 1.20നാണ് സംഭവം. മൂന്നു പേരെയും ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നീതുവിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. 


നീതുവിന്‍റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ചങ്ങനാശേരി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. 


രഞ്ജിത്തും മകള്‍ ജാനകിയും ചെത്തിപ്പുഴ സെന്‍റ് തോമസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചങ്ങനാശേരി ഭാഗത്തുനിന്നു വന്ന ലോറിയും കോട്ടയം ഭാഗത്തുനിന്നു വന്ന കാറും തമ്മിലാണ്

കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറിനു ഭാഗിക നാശം സംഭവിച്ചു.

Post a Comment

Previous Post Next Post