ഒറ്റപ്പാലം ലക്കിടി മുളഞ്ഞൂരില്‍ കെട്ടിടം പൊളിച്ചു നീക്കുന്നതിനിടെ ചുമരിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. തമിഴ്‌നാട് മധുര സ്വദേശി മുനിസ്വാമി (50) ആണ് മരിച്ചത്.
ഓട്ടിസം ബാധിച്ച കുട്ടികളെ പുനരധിവസിപ്പിക്കുന്ന സ്ഥാപനത്തിലെ പഴയ കെട്ടിടം പൊളിച്ചു നീക്കുന്നതിനിടെയാണ് അപകടം. വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍. എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല