ബെംഗ്ളുറു: സ്പീഡ് ബ്രേകറില്‍ ഇടിച്ച് സ്‌കൂടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം.
കാസര്‍കോട് തെരുവത്തെ വി എം മജാസ് (36) ആണ് മരിച്ചത്. മുസദ്ദിഖ് മടിക്കേരി - സാകിറ തെരുവത്ത് ദമ്ബതികളുടെ മകനാണ്. ബെംഗ്ളൂറില്‍ ഐ ടി കംപനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു.
ബുധനാഴ്ച രാവിലെ ബെംഗ്ളുറു നഗരത്തിലാണ് അപകടം സംഭവിച്ചത്. സ്‌കൂടറില്‍ സഞ്ചരിക്കുന്നതിനിടെ, റോഡില്‍ സ്ഥാപിച്ച സ്പീഡ് ബ്രേകറില്‍ ഇടിച്ച് സ്‌കൂടര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മജാസിനെ ഓടിക്കൂടിയവര്‍ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
.പോസ്റ്റ് മോര്‍ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം തെരുവത്തെ വീട്ടില്‍ എത്തിക്കും. തുടര്‍ന്ന് മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. ഭാര്യ: മുംതാസ. മക്കള്‍: ഇജാസ്, സഫ്റിൻ.