കോട്ടയം പാലാ: ടയര്‍ പൊട്ടിയതിനെ തുടര്‍ന്നു കാര്‍ മതിലില്‍ ഇടിച്ച് അപകടം. പരിക്കേറ്റ തിരുവനന്തപുരം സ്വദേശി അഭിജിത്തിനെ (16) പരിക്കുകളോടെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് വാഗമണ്‍ ഉണ്ണിച്ചെടിക്കാട് ഭാഗത്തായിരുന്നു അപകടം. തിരുവനന്തപുരം സ്വദേശികള്‍ കട്ടപ്പനയിലേക്ക് പോകുംവഴിയാണ് അപകടം.
ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞ് തീക്കോയി സ്വദേശി സുജിത്ത് (27) നെ പരിക്കുകളോടെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് പനച്ചിപ്പാറ ഭാഗത്തായിരുന്നു അപകടം.
