പാലക്കാട് ചിറ്റൂര്‍: കൊഴിഞ്ഞാമ്ബാറയില്‍ രണ്ടു വാഹനാപകടങ്ങളിലായി മൂന്നു യുവാക്കള്‍ മരിച്ചു. പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു യുവാക്കളാണ് മരിച്ചത്.
മറ്റൊരു യുവാവിനെ ഗുരുതരമായ പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊഴിഞ്ഞാമ്ബാറ കാവക്കാരപ്പടി മുരുകേശന്‍റെ മകൻ അനീഷ് (28), സന്തോഷ് (19) എന്നിവരാണ് മരിച്ചത്. കൊഴിഞ്ഞാമ്ബാറ ആലംബാടി രാമദാസ് (24) ഗുരുതര പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ വൈകീട്ട് മൂന്നിന് പുത്തൻപാതയില്‍വച്ചാണ് അപകടമുണ്ടായത്. മൃതദേഹങ്ങള്‍ ഇന്ന് ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും. കൊഴിഞ്ഞാമ്ബാറ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
മറ്റൊരപകടത്തില്‍ പാല്‍വണ്ടിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പിടാരി മേട് ശ്രീകുമാറിന്‍റെ മകൻ ജിതിൻ (24) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് മൂന്നരയ്ക്ക് താമരക്കുളത്താണ് അപകടമുണ്ടായത്.
ജില്ലാ ആശുപത്രിയിലുള്ള മൃതദേഹം ഇന്നു പോസ്റ്റ് മോര്‍ട്ടം നടത്തും. കൊഴിഞ്ഞാമ്ബാറ പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.
