തിരുവനന്തപുരം നെടുമങ്ങാട് : ആടിനുവേണ്ടി തീറ്റയ്ക്കുപോയ വയോധികനെ പൊട്ടക്കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇരിഞ്ചയം ഉണ്ടപ്പാറ സുരേഷ് ഭവനില്‍ എന്
.രാമന്‍കുട്ടി നായര്‍ (74) ആണ് മരിച്ചത്.
ഇന്നലെ രാവിലെ പത്തോടെ ആടിനു തീറ്റയൊടിക്കാൻപോയ ആളെ വൈകുന്നേരം മൂന്നുമണിയായിട്ടും കാണാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപവാസിയായ സലീമിന്‍റെ റബ്ബര്‍ പുരയിടത്തിലെ പൊട്ടക്കിണറിനുസമീപം തീറ്റയൊടിച്ചു നില്‍ക്കുന്നത് നാട്ടുകാര്‍ കണ്ടിരുന്നു.
ഇതേതുടര്‍ന്നുണ്ടായ സംശയത്തില്‍ നാട്ടുകാരും വീട്ടുകാരും കിണറ്റിലും പരിശോധന നടത്തുകയായിരുന്നു. ഫയര്‍ഫോഴ്സെത്തി രാമൻനായരെ പുറത്തെടുത്ത് നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
