കോഴിക്കോട് : നടുവണ്ണൂർ തോട്ടുമൂലയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചു.വടകര പാലയാട്ട്നട സ്വദേശിയായ ബൈക്ക് യാത്രക്കാരൻ മരിച്ചു. പിതാവിനെ ഉള്ളിയേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ കാണിച്ചു തിരിച്ചു വടകരയിലേക്ക് പോവുമ്പോൾ,പിതാവിനെ നരക്കോട് നിർത്തി മരുന്ന് എടുക്കാൻ മറന്നത് എടുക്കാൻ വേണ്ടി വീണ്ടും ഉള്ളിയേരി ഭാഗത്തേക്ക് വരുമ്പോയാണ് അപകടം സംഭവിച്ചത്.അപകടത്തിൽപെട്ട യുവാവിനെ നടുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ഉടൻ തന്നെ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരിന്നു. മൃതദേഹം കൊയിലാണ്ടി താലൂക് ഹോസ്പിറ്റലിൽ.നടുവണ്ണൂർ തോട്ടുമൂലയിൽ സ്ഥിരം അപകടമേഖലയാണെന്ന് നാട്ടുകാർ പറഞ്ഞു.