എറണാകുളം : കൊതമംഗലം: നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലിടിച്ച കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു. കോതമംഗലത്ത് തങ്കളം കോഴിപ്പിള്ളി ബൈപ്പാസില്‍ ഇന്നലെ വൈകുന്നേരമാണ് അപകടം നടന്നത്
തങ്കളം ഭാഗത്തേക്ക് പോയ കാറാണ് കുരൂര്‍തോടിന് സമീപം താഴ്ചയിലേക്ക് മറിഞ്ഞത്. പാലത്തിന്‍റെ കൈവരിയുടെ ഭാഗം തകര്‍ന്നിട്ടുണ്ട്. മറിയുന്നതിന് മുന്പ് എതിരേവന്ന ഒരു ഓട്ടോറിക്ഷയിലും തട്ടിയിരുന്നു.
ഓട്ടോ ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു. ഓടക്കാലി സ്വദേശിയായ അധ്യാപകനുള്‍പ്പടെ കാറിലുണ്ടായിരുന്ന രണ്ടുപേരും പരിക്കില്ലാതെ രക്ഷപ്പെട്ടു