എറണാകുളം പിറവം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പിറവം കക്കാട് കുരീക്കാട് മലയില്‍ വര്‍ഗീസിന്‍റെ മകൻ എല്‍ദോ(21) ആണ് മരിച്ചത്.
കഴിഞ്ഞ ബുധനാഴ്ച രാവിലെ മൂവാറ്റുപുഴ റോഡില്‍ ഓണക്കൂര്‍ മലങ്കര കത്തോലിക്കാ പള്ളിക്കു സമീപം വളവില്‍ വെച്ചാണ് അപകടം നടന്നത്. എല്‍ദോ ഓടിച്ചിരുന്ന സ്കൂട്ടര്‍ നിയന്ത്രണംവിട്ട് കാനയിലേക്ക് മറിയുകയായിരുന്നു. പാമ്ബാക്കുടയിലെ കാര്‍ വര്‍ക്ക് ഷോപ്പ് ജീവനക്കാരനായിരുന്ന എല്‍ദോ രാവിലെ ജോലിക്ക് പോകുമ്ബോഴായിരുന്നു അപകടം സംഭവിച്ചത്.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ എല്‍ദോയെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രി 7.30 ഓടെ മരിക്കുകയായിരുന്നു. സഹോദരിമാര്‍: അനു, അനീറ്റ