ഇടുക്കി കുണിഞ്ഞി: മാറിക രാമപുരം റോഡില്‍ പന്തയ്ക്ക വളവില്‍ ഇന്നലെ രാവിലെ 8 ന് പാലായില്‍ നിന്ന് മൂവാറ്റുപുഴയ്ക്കുപോയ ഇന്നോവ കാറും മാറികയില്‍ നിന്നും ഹിറ്റാച്ചിയുമായി രാമപുരത്തിനു പോയ ലോറിയും കൂട്ടിയിടിച്ചു.
കാര്‍ യാത്രക്കാരായ 2 പേരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരിങ്കുന്നം പൊലീസെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൂവാറ്റുപുഴയില്‍ നിന്ന് ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഏറ്റവും ദൂരം കുറച്ച് യാത്ര ചെയ്യാൻ പറ്റുന്ന റോഡാണ് ഇത്. ഈ റോഡിലെ ഈ അപകട വളവ് നിവര്‍ത്താൻ അധികാരികള്‍ ശ്രദ്ധിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.