തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞ് ആറ്പേര്‍ക്ക് പരിക്ക്



 പീരുമേട് : കൊല്ലം -തേനി ദേശീയപാതയില്‍ കുട്ടിക്കാനം മുറിഞ്ഞ പുഴക്ക് സമീപം ശബരിമല തകര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനിബസ് റോഡില്‍ മറഞ്ഞ് ആറ് പേര്‍ക്ക് പരിക്കുപറ്റി.

വ്യാഴാഴ്ച രാത്രി 11 നോടെയാണ് അപകടം ഉണ്ടായത്. തമിഴ്‌നാട്ടില്‍ നിന്നും ശബരിമലയിലേക്ക് വരികയായിരുന്ന മിനി ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ഇപരിക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കുകള്‍ ആരുടെയും ഗുരുതരമല്ല പീരുമേട്ടില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണീറ്റ്, പൊലീസ് ,ഹൈവേ പൊലീസ് ,മേട്ടോര്‍ വാഹന വകുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. ഇവിടെ നിരവധി വാഹന അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. കോടമഞ്ഞും മഴയും അപകട വര്‍ദ്ധനവിന് ഇടയാകുന്നു. കൊടും വളവില്‍ വാഹനങ്ങള്‍ നിയന്ത്രണം നഷ്ടപ്പെടുന്നതും അപകടത്തിന് കാരണമാകുന്നുണ്ട്

Post a Comment

Previous Post Next Post