അമ്മയ്ക്കൊപ്പം ഫുട്പാത്തിലൂടെ നടന്നു പോകവെ അമിത വേഗതയിലെത്തിയ കാറിടിച്ചു തെറിപ്പിച്ചു; 22 കാരിക്ക് ദാരുണാന്ത്യം



 മംഗളൂരു: മാതാവിനൊപ്പം ഫുട്പാത്തിലൂടെ നടന്നു പോവുകയായിരുന്ന യുവതി അമിത വേഗതയിലെത്തിയ കാറിടിച്ച് മരിച്ചു. 28ന് രാത്രി എട്ടുമണിയോടെ കൈക്കമ്പയ്ക്ക് സമീപം പച്ചിന്‍നട്ക ബി.സി റോഡിലാണ് സംഭവം. പ്രദേശവാസിയായ ചൈത്ര എന്ന 22കാരിയാണ് മരിച്ചത്. അന്തരിച്ച പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഭാസ്‌കര്‍ ആചാര്യയുടെ മകളാണ് ചൈത്ര. മാര്‍ച്ച് മൂന്നിന് വിവാഹം നടക്കാനിരിക്കെയാണ് യുവതിയുടെ മരണം.

മംഗളൂരുവിലെ ഒരു സ്വകാര്യ തുണിക്കടയിലെ ജീവനക്കാരിയാണ് ചൈത്ര. സുഹൃത്തിന്റെ വിവാഹ സംബന്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ മാതാവിനൊപ്പം പോകുമ്പോഴാണ് അമിത വേഗതയിലെത്തിയ കാര്‍ ചൈത്രയെ ഇടിച്ചു തെറിപ്പിച്ചത്. ഗുരുതര പരുക്കേറ്റ ചൈത്രയെ ഉടന്‍ തന്നെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്തുണ്ടായിരുന്ന ട്രാഫിക് എഎസ്ഐ സുരേഷും ഹെഡ് കോണ്‍സ്റ്റബിള്‍ രമേശും ചേര്‍ന്നാണ് ചൈത്രയെ ആശുപത്രിയില്‍ എത്തിച്ചത്

Post a Comment

Previous Post Next Post