പാലക്കാട് ഒന്നര വയസുകാരൻ കുളത്തില്‍ വീണ് മരിച്ചു.




പാലക്കാട്: പട്ടാമ്പി കൊപ്പത്ത് ഒന്നര വയസുകാരൻ കുളത്തില്‍ വീണ് മുങ്ങി മരിച്ചു. കൊപ്പം വണ്ടുംതറയിലാണ് സംഭവം.


കിഴക്കേതില്‍ ഉമ്മര്‍- മുബീന ദമ്ബതികളുടെ ഒന്നര വയസുള്ള മകൻ മുഹമ്മദ് ഇഹാനാണ് മരിച്ചത്. 


വീടിനോടു ചേര്‍ന്നു നൂറു മീറ്റര്‍ അകലെയാണ് കുളം. വൈകീട്ട് മുന്നോടെ കുട്ടിയെ കണാതായി. തിരച്ചിലിനൊടുവിലാണ് കുളത്തില്‍ നിന്നു കുട്ടിയെ കിട്ടിയത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post