എറണാകുളം പിറവത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി




എറണാകുളം പിറവത്ത് ഭാര്യയെ വെട്ടികൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. കക്കാട് നെടിയാനിക്കുഴി തറമറ്റത്തില്‍ ബേബിയാണ് പുലര്‍ച്ചെയോടെ ഭാര്യ സ്മിതയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ഇവരുടെ രണ്ട് പെണ്‍മക്കള്‍ക്കും വെട്ടേറ്റു. പരുക്കേറ്റ ഇരുവരെയും കോട്ടയം മെ‍ഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രാവിലെ പെണ്‍മക്കളിലൊരാള്‍ അയല്‍വാസികളെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ബേബി മുന്‍പും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നുെവന്നാണ് നാട്ടുകാര്‍ പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു

Post a Comment

Previous Post Next Post