ആലപ്പുഴ ചെങ്ങന്നൂർ: എം.സി റോഡിൽ കാരയ്ക്കാട്ട് കാർ അപകടത്തിൽ യുവാവ് മരിച്ചു. പന്തളം കുളനട കൈപ്പുഴ കരയത്ത് കിഴക്കേതിൽ രഞ്ജിത് (35) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപതരയോടെ നിയന്ത്രണം വിട്ട കാർ കാരയ്ക്കാട് പെട്രോൾ പമ്പിനു സമീപം ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചായിരുന്നു അപകടം. മൃതദേഹം ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.
