മലപ്പുറം: മഞ്ചേരിയിൽ കൊലക്കേസ് പ്രതിക്ക് വെട്ടേറ്റു. മഞ്ചേരി നഗരസഭ കൗൺസിലറായിരുന്ന തലാപ്പിൽ കുഞ്ഞാനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ഷു ഹൈബിനാണ് വെട്ടേറ്റത്. നെല്ലിക്കുത്തിൽ ഓട്ടോയിൽ മദ്യപിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആക്രമണം. പരിക്കേറ്റ ഷുഹൈബിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
