ലോറി ചായക്കടയിലേക്ക് പാഞ്ഞുകയറി… അഞ്ച് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു



 തമിഴ്നാട്ടിൽ പുതുക്കോട്ടയിൽ  ചായക്കടയിലേക്ക് ലോറി പാഞ്ഞുകയറി അഞ്ച് പേർ മരിച്ചു. ശബരിമല തീര്‍ത്ഥാടകരാണ് അപകടത്തിൽ മരിച്ചത്. 19 പേര്‍ക്ക് പരിക്കേറ്റു. തിരുവള്ളൂര്‍ സ്വദേശികളാണ് അപകടത്തിൽ മരിച്ചവരെന്നാണ് വിവരം. മൂന്ന് വാഹനങ്ങളിലായി സഞ്ചരിച്ച തീര്‍ത്ഥാടകരാണ് അപകടത്തിൽ പെട്ടത്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. തമിഴ്നാട്ടിൽ പുതുക്കോട്ടയിൽ ആണ് സംഭവം.


പുതുക്കോട്ടയിൽ നിന്ന് അരിയാലൂരിലേക്ക് പോവുകയായിരുന്ന സിമന്റ് ലോറിയാണ് നിയന്ത്രണം വിട്ട് ചായക്കടയിലേക്ക് കയറിയത്. പിന്നാലെ സമീപത്തുണ്ടായിരുന്ന കാറിലും വാനിലും ലോറി ഇടിച്ചുകയറി. ഈ പണ്ട് വാഹനങ്ങളിലും അയ്യപ്പ ഭക്തരാണ് ഉണ്ടായിരുന്നത്. ചായക്കടയിൽ ചായ കുടിച്ചുകൊണ്ടിരുന്നവരും വാഹനത്തിലുണ്ടായിരുന്നവരുമാണ് അപകടത്തിന് ഇരയായത്. അഞ്ച് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

Post a Comment

Previous Post Next Post