കോഴിക്കോട് നരിക്കുനി ഗേറ്റ് ബസാറിൽ വാഹന അപകടത്തിൽ യുവാവ് മരിച്ചു. ചേളന്നൂർ കൊല്ലംകണ്ടിയിൽ സുബൈറിന്റെ മകൻ റജ്നാസ് (26)ആണ് മരിച്ചത്, ഇന്ന് ഉച്ചയോടെ സ്‌കൂട്ടർ റോഡിലേക്ക് മറിഞ്ഞുവീണ് തെന്നി വീണ റജ്നാസ് നരിക്കുനി കോഴിക്കോട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സിനുള്ളിൽ അകപ്പെടുകയായിരുന്നു.