അഞ്ചല്‍ : ലോറി കടയിലേക്ക് ഇടിച്ചുകയറി .രാത്രിയായതിനാല്‍ വൻ ദുരന്തം ഒവിവായി. ആയൂര്‍ അകമണ്ണിലാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ ലോറി വ്യാപാരസ്ഥാപനത്തിലേക്ക് ഇടിച്ചുകയറി അപകടം ഉണ്ടായത്.
രാത്രി പന്ത്രണ്ടരയോടെ അകമണ്‍ നാഷണല്‍ ഇലക്‌ട്രിക്കല്‍സ് എന്ന ഇലക്‌ട്രിക്, പ്ലംബിംഗ് സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനത്തിലേക്ക് ലോറി ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ കട പൂര്‍ണമായും തകര്‍ന്നു.
കടയ്ക്കുള്ളില്‍ ഉണ്ടായിരുന്ന അഞ്ച് ലക്ഷത്തിലധികം രൂപയുടെ സാധനങ്ങള്‍ നശിച്ചതായി കടയുടമ ജേക്കബ് ദാനിയേല്‍ അറിയിച്ചു. അതേസമയം എംസി റോഡില്‍ രാത്രി ആയതിനാല്‍ മാത്രം ഒഴിവായത് വന്‍ ദുരന്തമാണ്
അപകടത്തില്‍ തകര്‍ന്ന കടയുടെ മുകളിലത്തെ നിലയില്‍ ഇരുപതോളം വരുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ തമാസിക്കുന്നുണ്ട്. ഈ സമയം അപകടം നടന്ന കടയ്ക്ക് സമീപത്തെ ഹോട്ടലില്‍ നിരവധിയാളുകള്‍ ഭക്ഷണം കഴിക്കുകയായിരുന്നു. ലോറി നിയന്ത്രണംവിട്ടത് ശ്രദ്ധയില്‍പ്പെട്ടതോടെ ഇവര്‍ ഓടിമാറി.
നാട്ടുകാരില്‍ ചിലര്‍ അപകടത്തില്‍ പരിക്കേറ്റ ലോറി ഡ്രൈവറെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ചടയമംഗലം പോലീസ് സ്ഥലത്ത് എത്തി മേല്‍നടപടികള്‍ സ്വീകരിച്ച ശേഷം ലോറി പോലീസ് സ്റ്റേഷനിലേക്ക്
മാറ്റുകയായിരുന്നു. ലോറി ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടത്തിന് ഇടയാക്കിയതെന്നാണ് നിഗമനം. രണ്ടു വര്‍ഷം മുമ്ബ് ഇതേ സ്ഥലത്ത് കാറും കെ.എസ്‌ആര്‍ടിസി ബസും കൂട്ടിയിടിച്ചു അഞ്ചുപേര്‍ മരിച്ചിരുന്നു.
