പതിനാല് ദിവസം പ്രായമായ കുഞ്ഞ് കുളിമുറിയിലെ തൊട്ടിയില്‍ വീണ നിലയില്‍; രക്ഷയായത് അയല്‍ വീട്ടിലെ 4 പെണ്‍കുട്ടികള്‍

 


പാലക്കാട്: ചിറ്റൂര്‍ കണക്കൻപാറയിലെ വീട്ടില്‍ പതിനാല് ദിവസം പ്രായമുള്ള കുഞ്ഞിനെ കുളിമുറിയിലെ തൊട്ടിയില്‍ വീണ നിലയില്‍ കണ്ടെത്തി.

ഇന്നലെ ഉച്ചയോടെയാണ് സംഭവം. കുഞ്ഞിന് രക്ഷയായത് അയല്‍ വീട്ടിലെ 4 പെണ്‍കുട്ടികളുടെ സമയോചിതമായ ഇടപെടല്‍. കുഞ്ഞ് ഇപ്പോള്‍ തൃശ്ശൂര്‍ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. 


പ്രസവത്തെ തുടര്‍ന്നുള്ള ഡിപ്രഷൻ കാരണം കുട്ടിയുടെ അമ്മ തന്നെ ചെയ്തതാവാമെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുന്നു.

Post a Comment

Previous Post Next Post