തൃശ്ശൂർ ദേശീയപാത നടത്തറയില്‍ സീബ്രാലൈനില്‍ റോഡ് മുറിച്ചു കടക്കവെ മിനിലോറി ഇടിച്ച്‌ മുന്‍ മന്ത്രി സി രവീന്ദ്രനാഥിന്റെ സഹോദരന്‍ മരിച്ചു



തൃശ്ശൂർ : ദേശീയപാത നടത്തറയില്‍ സീബ്രാലൈനില്‍ റോഡ് കുറുകേ കടക്കുന്നതിനിടെ മിനിലോറി ഇടിച്ച്‌ ഗുരുതരമായി പരിക്ക് പറ്റിയ കാല്‍നടയാത്രക്കാരന്‍ മരിച്ചു.

പാല്യേക്കര സ്വദേശി ലഷ്മി വിലാസത്തില്‍ മുകുന്ദന്‍ ഉണ്ണിയാണ് മരിച്ചത്. കഴിഞ്ഞ 19-ാം തീയതിയാണ് അപകടത്തെ തുടര്‍ന്ന് തലക്ക് പരിക്ക് പറ്റി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. മുന്‍ വിദ്യഭ്യാസമന്ത്രി സി രവീന്ദ്രനാഥിന്റെ സഹോദരനാണ്. 


തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മസംസ്‌കാരം വ്യാഴാഴ്ച ഉച്ചക്ക് 12.30 ന് പാലിയക്കര വീട്ടുവളപ്പില്‍. ഭാര്യ: സന്ധ്യ എം. കര്‍ത്ത, മകന്‍: വിഷ്ണു എം. കര്‍ത്ത ( എല്‍ ആന്റ് ടി& മുംബൈ), മകള്‍:ശ്രീലക്ഷ്മി എം കര്‍ത്ത (എംബിഎ വിദ്യാര്‍ത്ഥിനി), അഛന്‍ പരേതനായ കെ ടി പീതാംബരന്‍ കര്‍ത്ത, അമ്മ: പരേതയായ ലക്ഷ്മി കുട്ടി കുഞ്ഞമ്മ, .

സഹോദരങ്ങള്‍ -സി രവീന്ദ്രനാഥ് മുന്‍ വിദ്യാഭ്യാസമന്ത്രി, ശ്രീപാര്‍വ്വതി, ജയശ്രീ

Post a Comment

Previous Post Next Post