ആംബുലൻസും കാറും കൂട്ടിയിടിച്ച്‌ അപകടം



തൃശ്ശൂർ വടക്കാഞ്ചേരി: ആംബുലൻസും കാറും കൂട്ടിയിടിച്ച്‌ അപകടം. തൃശൂര്‍ - ഷൊര്‍ണൂര്‍ സംസ്ഥാനപാതയില്‍ ഓട്ടുപാറ ബസ് സ്റ്റാൻഡിനു സമീപം ഗര്‍ഭിണിയുമായി പോയിരുന്ന 108 ആംബുലൻസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ആംബുലൻസ് വാഹനത്തെ മറികടക്കുന്നതിനിടെ മറ്റു രണ്ടു കാറുകളുമായി കൂട്ടിയിടിക്കുകയായിരുന്നു. 


ആംബുലൻസില്‍ ഉണ്ടായിരുന്ന ഗര്‍ഭണിയായ ഫാത്തിമത്തുല്‍ ഇബ്രാഹി(20)നെ വടക്കാഞ്ചേരി ആക്ടസ് പ്രവര്‍ത്തകര്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ഏറെനേരം സംസ്ഥാനപാതയില്‍ ഗതാഗതതടസം നേരിട്ടു. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി.

Post a Comment

Previous Post Next Post