തടിലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.
കോട്ടയം പട്ടിത്താനം റേഷൻകടപ്പടിയില്‍ തട്ടുകട നടത്തുന്ന വെമ്ബള്ളി കുതിരവട്ടത്ത് മാത്യു ജോസഫ് (റെജി കുതിരവട്ടത്ത്- 59) ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന സുഹൃത്ത് സാജന് ഗുരുതരമായി പരിക്കേറ്റു.
എം.സി റോഡില്‍ വെമ്ബള്ളി തെക്കേ കവലയില്‍ വച്ച് ശനിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം. കുറവിലങ്ങാടു ഭാഗത്തുനിന്നും പട്ടിത്താനം ഭാഗത്തേക്കു പോകുകയായിരുന്ന ബൈക്കും എതിരെ വന്ന തടിലോറിയുമാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരുക്കേറ്റ മാത്യു ജോസഫിനെ ഉടൻതന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.
ഒപ്പമുണ്ടായിരുന്ന കളത്തൂര്‍ സ്വദേശി സാജനെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റീന മാത്യു ആണ് മാത്യു ജോസഫിന്റെ ഭാര്യ. മകൻ: റിജോ മാത്യു.
