വയോധികനെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കംമലപ്പുറം: മലപ്പുറത്ത് വയോധികനെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. താനൂര്‍ നിറമരുതൂര്‍ സ്വദേശി സൈദലവിയാണ് മരിച്ചത്.

സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണറ്റില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. മൂന്ന് ദിവസം പഴക്കം തോന്നിക്കുന്ന നിലയില്‍ ജീര്‍ണ്ണിച്ച അവസ്ഥയിലാണ് മൃതദേഹമുള്ളത്.


മങ്ങാട് കുമാരൻപടിയില്‍ സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം താനൂര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ക്കുശേഷമെ മരണ കാരണം വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.

Post a Comment

Previous Post Next Post