​കാവനൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു



​മലപ്പുറം: കാവനൂരിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ ദമ്പതികൾ മരിച്ചു. 

വെട്ടത്തൂർ കള്ളിക്കാട് സ്വദേശികളായ അസി (49), ഭാര്യ സൗദ (42) എന്നിവരാണ് മരിച്ചത്. 


അമിതവേഗതയിലെത്തിയ കാർ ദമ്പതികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.


​അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. 


നിയന്ത്രണം വിട്ട കാർ സ്കൂട്ടറിനെ ഇടിച്ചുതെറിപ്പിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. 


ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇരുവരെയും ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


​മരിച്ച അസിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലും, സൗദയുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. 


സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


⊶⊷⊶⊷❍❍⊶⊷⊶⊷

*മലപ്പുറം ജില്ലയിലെ ഗവണ്മെന്റ് ആശുപത്രിയിലെ ഓപി വിവരങ്ങളും ജില്ലയിൽ നടക്കുന്ന അപകട വാർത്തകളും, എമർജൻസി അറിയിപ്പുകളും വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ 24×7 വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇*⊶⊷⊶⊷❍❍⊶⊷⊶⊷


https://chat.whatsapp.com/FglvjHm9t5SAiaJbuqoqxm

Post a Comment

Previous Post Next Post