കൊണ്ടോട്ടിയിൽ ബസ്സും കാറും കൂട്ടി ഇടിച്ച് അപകടം മൂന്ന് മരണം


 മലപ്പുറം കൊണ്ടോട്ടി : കോഴിക്കോട് - പാലക്കാട് ദേശീയ പാതയിൽ മൊറയൂർ വാലഞ്ചേരിയിൽ ബസ്സും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം. രാവിലെ എട്ടര മണിയോടെയാണ് സംഭവം. കോഴിക്കോട് എയർപോർട്ടിൽ പോയി തിരിച്ച്‌ വരികയായിരുന്ന കാറും മഞ്ചേരി - കോഴിക്കോട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു യാത്രക്കാർ അതിൽ കുടുങ്ങി കിടക്കുകയായിരുന്നു. നാട്ടുകാർ പണിപ്പെട്ടാണ് അവരെ പുറത്തെടുത്തത്. അഞ്ച് പേരാണ് കാറിൽ ഉണ്ടായിരുന്നത്. മേലാറ്റൂർ സ്വദേശികളായ ബാസില  സകീല എന്നീ രണ്ട് സ്ത്രീകളും മണ്ണാർക്കാട് മുക്കണം സ്വദേശിയായ ഷിയാസ് എന്നിവർ ആണ് മരണപെട്ടത്




Post a Comment

Previous Post Next Post