ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക് തീപിടിച്ചു

 


ആലപ്പുഴ പള്ളാത്തുരുത്തിയിൽ ഹൗസ് ബോട്ടുകൾക്ക് തീപിടിച്ചു .ഗ്യാസിലിണ്ടറുകൾ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത് ആളപായമില്ല. രണ്ട് ഹൗസ് ബോട്ടുകളാണ് പൂർണമായി കത്തി നശിച്ചത് . ഇതിൽ ഒരു ഹൗസ് ബോട്ടിൽ വിനോദസഞ്ചാരികളായ യാത്രക്കാർ ഉണ്ടായിരുന്നു .ഇവർ തീ ശ്രദ്ധയിൽപ്പെട്ടതോടെ കായലിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. ഒരു ബോട്ടിലെ ഗ്യാസ് സിലിണ്ടറുകളിൽ പൊട്ടിത്തെറിക്കുകയായിരുന്നു .അങ്ങനെയാണ് ഈ അപകടം ഉണ്ടായത്. എന്നാൽ ഒരു ബോട്ടിൽ ആളുകൾ ഉണ്ടായിരുന്നില്ല .അതിനാൽ മറ്റ് വലിയ അപകടങ്ങളിലേക്ക് കാര്യങ്ങൾ നീങ്ങിയില്ല എന്നുള്ളത് ആശ്വാസമാണ് .അതേ സമയം തന്നെ വിനോദസഞ്ചാരികൾക്ക് കായലിലേക്ക് ചാടി രക്ഷപ്പെടേണ്ടി വന്നു ഏതാനും ജീവനക്കാരും ഹൗസ് ബോട്ടുകളിൽ ഉണ്ടായിരുന്നു പക്ഷേ അവരും രക്ഷപ്പെട്ടു . ഹൗസ് ബോട്ടുകൾ രണ്ടും പൂർണമായി കത്തി നശിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post