വയനാട് മാനന്തവാടി കൂളിവയൽ കാപ്പുംചാലിൽ കാറും KSRTC ബസ്സും കൂട്ടി ഇടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. കാറിൽ കുടുങ്ങി കിടന്ന ഒരാളെ ഫയർ ഫോഴ്സ് എത്തി കാർ വെട്ടി പൊളിച് ആണ് പുറത്തെടുത്തത്. 4പേർ ആണ് കാറിൽ ഉണ്ടായിരുന്നത്.. പരിക്കേറ്റ വരെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കാറിൽ സഞ്ചരിച്ചിരുന്ന യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്.
മരണപ്പെട്ടവർ കോഴിക്കോട് കോടഞ്ചേരി കല്ലഞ്ചിറ മേട് സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം.
നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസ്സുമായി നേർക്കുനേർ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഇടിയുടെ ആഘാതത്തിൽ പൂർണ്ണമായും തകർന്ന കാറിനുള്ളിൽ കുടുങ്ങിയവരെ നാട്ടുകാരും അഗ്നിശമനസേനയും പോലീസും ചേർന്നാണ് പുറത്തെടുത്തത്.
ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തെത്തുടർന്ന് പ്രദേശത്ത് ഗതാഗത തടസ്സമുണ്ടായി.
മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ...
