തേൻ ശേഖരിച്ച് മടങ്ങി വരുന്ന വഴി 300 അടി താഴ്ചയിൽ കാട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ ആളെ നേര്യമംഗലം ഫയർ ഫോഴ്സ് ടീം റോഡിലെത്തിച്ചു



 ഇടുക്കി :കഞ്ഞിക്കുഴി പഞ്ചായത്ത് വാർഡ് ഒന്നിൽ തട്ടേക്കണ്ണി കര ഓഡിറ്റ്- 2 ൽ പെരിയാറിന് സമീപം അടിമാലി പഞ്ചായത്ത് വാർഡ് 19' തൊണ്ടിയo പെട്ടി. മച്ചിപ്ലാവ് എന്ന സ്ഥലത്ത് താമസിച്ചിരുന്ന ചെമ്പൻ കനകൻ (65) തലയിരപ്പൻ കുടി ഹൗസ് എന്ന വ്യക്തി കാട്ടിൽ നിന്നും തേൻ ശേഖരിച്ച് മടങ്ങി വരുന്ന വഴി പുഴയുടെ സമീപത്തായി മരണപ്പെട്ടു കിടക്കുകയായിരുന്നു.


 മൃതദേഹം റോഡിൽ നിന്നും 300 അടി താഴ്ഭാഗത്താണ് കിടന്നിരുന്നത് സേനാംഗങ്ങൾ മൃതദേഹം സ്ട്രക്ചറിന്റെ സഹായത്തോടെ കരയ്ക്ക് എത്തിച്ച് ആംബുലൻസിൽ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചു.

Post a Comment

Previous Post Next Post