പത്തനംതിട്ട തിരുവല്ല: കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് എം.ബി.ബി.എസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ എം.ബി.ബിഎസ് വിദ്യാർത്ഥി കൊല്ലം ആശ്രാമം സ്വദേശി ജോൺ തോമസ്(26) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.30 നാണ് സംഭവം നടന്നത്. സംഭവത്തിൽ ദുരൂഹതയില്ലെന്നും യുവാവ് കാൽ വഴുതി വീണതാണെന്നും പൊലീസ് വ്യക്തമാക്കുന്നു.
