പാലക്കാട്: പാലക്കാട് ഓങ്ങല്ലൂരില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം. പാലക്കാട് നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന ബസും ഷൊര്‍ണൂര്‍ പട്ടാമ്ബി പള്ളിക്കല്‍ ബസുമാണ് അപകടത്തില്‍പെട്ടത്.
കൂട്ടിയിടിയുടെ ആഘാതത്തില്‍ ഷൊര്‍ണൂര്‍ പട്ടാമ്ബി ബസിന്റെ മുൻഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
