താമരശ്ശേരി ചുരത്തിൽ പുതുവത്സരാഘോഷങ്ങൾക്ക് വിലക്ക്. ക്രമസമാധാന പാലനവും ഗതാഗതക്കുരുക്കും മുൻനിർത്തിയാണ് ചുരത്തിൽ ആഘോഷത്തിന് വിലക്കേർപ്പെടുത്തിയത്.
ഞായറാഴ്‌ച വൈകിട്ട് മുതൽ തിങ്കളാഴ്ച രാവിലെ വരേ ചുരത്തിൽ ഇറങ്ങി ഫോട്ടോ എടുക്കുന്നതിനും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും അനുവദിക്കില്ലെന്ന് താമരശ്ശേരി ഇൻസ്പെക്ടർ സായൂജ് കുമാർ അറിയിച്ചു
ചുരത്തിലൂടെ കടന്ന് പോകുന്ന യാത്രക്കാർക്ക് നിയന്ത്രണമില്ല. എന്നാൽ ചുരത്തിൽ വാഹനങ്ങൾ നിർത്താൻ അനുവദിക്കില്ല. ഞായറാഴ്ച വൈകിട്ട് മുതൽ ചുരത്തിൽ കൂടുതൽ പോലീസ് സേനയെ വിന്യസിക്കുമെന്നും ഹൈവേ പട്രോളിംഗ് ശക്തമാക്കുമെന്നും എസ് എച് ഒ അറിയിച്ചു
