ജിദ്ദ: മലപ്പുറം സ്വദേശിയും ജിദ്ദയിൽ സാമൂഹിക പ്രവർത്തകനുമായ പ്രവാസി ഹൃദയാഘാതത്തെതുടർന്ന് നാട്ടിൽ നിര്യാതനായി. വേങ്ങര കൂരിയാട് ബാലിക്കാട് സ്വദേശി മേലേവീട്ടിൽ അബ്ദുൽ നാസർ (55) ആണ് മരിച്ചത്. ജിദ്ദയിൽ സോഫ നിർമാണ കമ്പനിയിൽ ടെക്നീഷ്യൻ ആയി ജോലിചെയ്യുന്ന ഇദ്ദേഹം ഒരാഴ്ച മുമ്പാണ് അവധിക്കായി നാട്ടിലേക്ക് പോയത്. ഇന്ന് രാവിലെ വേങ്ങരയിൽ നടന്ന വെൽഫെയർ പാർട്ടി പ്രകടനത്തിൽ പങ്കെടുത്തതിന് ശേഷം നെഞ്ചുവേദന അനുഭവപ്പെടുകയും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിക്കുകയായിരുന്നു. ജിദ്ദയിൽ തനിമ സാംസ്കാരികവേദി, പ്രവാസി വെൽഫെയർ സംഘനകളിലെ സജീവ പ്രവർത്തകനായിരുന്നു.
